ഡേറ്റിങിനു സമയമില്ലെന്ന് ആന്‍ ആഗസ്റ്റിന്‍
ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകനായ ജോമോന്‍ ടി ജോണും തമ്മിലുള്ള വിവാഹം എന്നു നടക്കുമെന്നറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. കഴിഞ്ഞ ഫെബ്രുവരി ഒമ്പത് കോഴിക്കോട് വെച്ച് വിവാഹനിശ്ചയം നടന്നെങ്കിലും ഇതുവരെ കല്യാണതിയ്യതി ഉറപ്പിച്ചിട്ടില്ല. തീര്‍ച്ചയായും ജോയും ഞാനും തമ്മിലുള്ള വിവാഹം നടക്കും. വര്‍ഷാവസാനമാകുമ്പോഴേക്കും തിയ്യതി തീരുമാനിക്കും. ഡേറ്റിങിനും കറങ്ങാനും ഞങ്ങള്‍ രണ്ടു പേര്‍ക്കും സമയമില്ല.-ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആന്‍ മനസ്സ് തുറന്നു. ഇല്ലാത്തൊരു പ്രണയവും ചില ഗോസിപ്പുകളുമാണ് രണ്ടു പേരെയും വിവാഹനിശ്ചയം വരെയെത്തിച്ചത്. പരിചയപ്പെട്ട് രണ്ടാഴ്ചക്കുള്ളില്‍ തന്നെ വിവാഹം കഴിയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. രണ്ടു പേരുടെ കുടുംബാംഗങ്ങളും ഇതിനെ അംഗീകരിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി.
No comments:
Post a Comment