മമ്മൂട്ടി-സരിത വിവാദം ചര്‍ച്ച ചെയ്യാനില്ലെന്ന് ഫാന്‍സുകാര്‍
സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായരുമായി ബന്ധപ്പെടുത്തി നടന് മമ്മൂട്ടിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്ന് ഫാന്‍സുകാര്‍. സരിതയുമായി മമ്മൂട്ടിക്ക് യാതൊരു ബിസിനസ് ഇടപാടുകളുമില്ല. സരിതയ്ക്ക് നിരവധി പ്രമുഖരെ പരിചയം കാണും. എന്നാല്‍ നടന് മമ്മൂട്ടി അത്തരത്തിലുള്ള വ്യക്തിയല്ലെന്നും ഫാന്‍സുകാര്‍ വ്യക്തമാക്കി.
മമ്മൂട്ടിയുടെ പേര് ബന്ധപ്പെടുത്തി സരിത നടത്തിയ പരാമര്‍ശങ്ങള്‍ ഏറ്റെടുക്കാനോ ചര്‍ച്ചയാക്കാനോ ഇല്ലെന്നും ഫാന്‍സുകാര്‍ അറിയിച്ചു. നടന് മമ്മൂട്ടിയുള്‍പ്പടെ നിരവധി പ്രമുഖരെ തനിക്കറിയാമെന്ന് തട്ടിപ്പിനരയായ അബ്ദുള്‍ മജീദ് ഫോണില്‍ സംസാരിച്ചതിന് മറുപടിയായാണ് മമ്മൂട്ടി തന്റെയൊരു നല്ല കസ്റ്റമറാണെന്ന് സരിത പറയുന്നത്.
മമ്മൂട്ടി തന്റെ നല്ലയൊരു കസ്റ്റമറാണെന്ന സരിതയുടെ ആരോപണത്തോട് സോഷ്യല്‍ മീഡിയകളില്‍ ഫാന്‍സുകാര്‍ക്കിടയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
No comments:
Post a Comment