Tuesday, 25 June 2013

ശ്രീശാന്ത് നായകനാകുന്ന പുതിയ സിനിമ ഉടന്‍ ; തഴഞ്ഞവര്‍ക്ക് ശക്തമായ മറുപടി


ശ്രീശാന്ത് സിനിമയില്‍ നായകനാവുന്നുവെന്ന വാര്‍ത്ത നമ്മള്‍ നേരത്തെ കേട്ടതാണ്. കൈതപ്രം സംവിധാനം ചെയ്യുന്ന മഴവില്ലിനറ്റം എന്ന സിനിമയില്‍ ശ്രീശാന്ത് നായകനാവുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ശ്രീശാന്ത് വാതുവയ്പ്പ് കേസില്‍ അറസ്റ്റിലായതോടെ ചിത്രത്തില്‍നിന്നും ഒഴിവാക്കുകയായിരുന്നു. പിന്നാലെ പുറത്തുവന്നത് ശ്രീശാന്തിന്റെ ജീവിതം ഷാജി കൈലാസ്‌സിനിമയാക്കാന്‍ പോവുന്നുവെന്നായിരുന്നു. രണ്ടുദിവസം വാര്‍ത്തകള്‍ പ്രചരിച്ച ശേഷം അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്ന് ഷാജി കൈലാസ് അറിയിക്കുകയായിരുന്നു. അടുത്തതായി നമ്മള്‍ കേട്ടത് അറസ്റ്റിലായി കേരളത്തിന്റെ നാണംകെടുത്തിയ ശ്രീശാന്ത് മുന്‍പ് അഭിനയിച്ച കാരുണ്യ ലോട്ടറിയുടെ പരസ്യംവരെ സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. അതിനുശേഷം ജാമ്യം കിട്ടി പുറത്തു വന്ന കാലത്ത് കേസില്‍ പെട്ടതും ജയിലിലായതും അവിടത്തെ അനുഭവങ്ങളുമെല്ലാം വെച്ച് താനൊരു സിനിമ ചെയ്യുമെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു. അത്രയ്ക്ക് അനുഭവിച്ചെന്നാണ് ശ്രീശാന്ത് പറഞ്ഞത്. കാര്യങ്ങള്‍ ഒക്കെ വളരെ പെട്ടന്നാണ് മാറിമറഞ്ഞത്. അറസ്റ്റിലായപ്പോള്‍ ആദ്യം മലയാളികള്‍ വെറുത്തിരുന്ന ശ്രീശാന്ത് വളരെ പെട്ടന്ന് വീണ്ടും പ്രിയതാരമായി മാറി. ഇപ്പോഴിതാ പുതുതായി വാര്‍ത്തവരുന്നു, ശ്രീശാന്ത് ശക്തമായി തിരിച്ചെത്തുന്നുവെന്ന്. ശ്രീ ഒരു സിനിമയില്‍ നായകനായി വേഷമിടുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ .
'മെയ്ഡ് ഇന്‍ ഇന്ത്യ' എന്ന പേരില്‍ ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശ്രീശാന്ത് നായകനായി അഭിനയിക്കാന്‍ പോകുന്നത്. ആഗസ്റ്റ് പകുതിയോടെ ചിത്രീകരണം തുടങ്ങുന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നതും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തന്നെയാണ്. ബേണി ഇഗ്‌നേഷ്യസാണ് സംഗീത സംവിധായകന്‍ . ദുബായും ലണ്ടനും പ്രധാന ലൊക്കേഷനുകളാകുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഒരു പിതിയ ബാനറാണ് നിര്‍മ്മിക്കുന്നത് എന്നാണ് വിവരം. കഥയുടെ വിഷയം ക്രിക്കറ്റാണോയെന്ന് വ്യക്തമാക്കിയിട്ടില്ല. എന്തായാലും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും. അനാവശ്യമായി മോക്ക ചുമത്തപ്പെട്ടു എന്ന് വിമര്‍ശനമുയര്‍ന്നതോടെയാണ് ശ്രീശാന്തിന് വില്ലന്‍ പരിവേഷം മാറി വീരനായകന്‍ പട്ടം ലഭിച്ചത്. അതുകൊണ്ടുതന്നെ ശ്രീശാന്തിനിയും കൂടുതല്‍ സിനിമകളില്‍ നായകനാകാനും കൂടുതല്‍ പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്.


No comments:

Post a Comment