ഓണത്തിന് ലാല്‍ പടം ഇല്ല, ജില്ല വൈകും
ഇത്തവണ ഓണത്തിന് മോഹന്‍ലാലിന്റെ ഒറ്റ ചിത്രവും തിയേറ്ററിലെത്താന്‍ സാധ്യതയില്ല. വിജയുമായി ഒന്നിക്കുന്ന ജില്ല ഓണത്തിനെത്തുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ജില്ലയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ ഉടന്‍ തന്നെ ലാലും കുടുംബവും ബ്രസീലിലെ സാവോപോളോയിലേക്ക് പറന്നു. കൂടാതെ ജോണി ആന്റണിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് മോഹന്‍ലാല്‍ അറിയിക്കുകയും ചെയ്തു. കൂടുതല്‍ സെലക്ടീവാകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കത്തെ കാണുന്നത്. ജൂലായില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഗീതാഞ്ജലി എന്ന ചിത്രത്തിനുവേണ്ടി മോഹന്‍ലാല്‍ അഭിനയിച്ചു തുടങ്ങും. മണിച്ചിത്രത്താഴിലെ പ്രശസ്തമായ ഡോ സണ്ണി ജോസഫ് എന്ന കഥാപാത്രത്തെയാണ് ഗീതാഞ്ജലിയില്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെയും വിജയിയുടെയും ആരാധകര്‍ ജില്ലയുടെ റിലീസിനായി കാത്തിരിക്കുകയാണ്. ഏറെ കാലത്തിനുശേഷമാണ് മോളിവുഡിലെയും കോളിവുഡിലെയും രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്നത്. വിജയിനോടൊപ്പമുള്ള ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങിനെ കുറിച്ച് മോഹന്‍ലാലിന് ഗംഭീര അഭിപ്രായമാണുണ്ടായിരുന്നത്. ഷൂട്ടിങ് ലൊക്കേഷനിലുള്ളവരും രണ്ടു താരങ്ങളുടെ പ്രകടനം ശരിയ്ക്കും ആസ്വദിക്കുക തന്നെ ചെയ്തു.
No comments:
Post a Comment