കാവ്യാമാധവന്‍ വീണ്ടും വിവാഹിതയാകുന്നു .......
നടി കാവ്യാമാധവന്‍ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി സൂചന. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സ്നേഹപൂര്‍വമായ നിര്‍ബന്ധം മൂലമാണത്രേ കാവ്യാ വീണ്ടും ഒരു വിവാഹത്തിന് സമ്മതിച്ചത്. എന്നാല്‍ പെട്ടന്ന് വിവാഹം ഉണ്ടാകില്ല. രണ്ടു വര്‍ഷത്തിന് ശേഷമായിരിക്കും വിവാഹം നടക്കുകയെന്നും കാവ്യയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സിനിമാ മേഘലയില്‍ നിന്നും ഒരാളെ വരനായി കണ്ടെത്താനാണ് ശ്രമം. വിവാഹശേഷം കാവ്യ അഭിനജീവിതത്തോട് വിട പറഞ്ഞേക്കുമെന്നും സൂചനയുണ്ട്.
2009ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യാമാധവനും ടെലികമ്മ്യൂണിക്കേഷന്‍ ബിരുദധാരിയുമായ നിശാലും തമ്മിലുള്ള വിവാഹം.വിവാഹശേഷം അഭിനയജീവിതത്തോട് വിടപറഞ്ഞു ഭര്‍ത്താവിനൊപ്പം കുവൈറ്റിലേക്ക് പറന്ന കാവ്യ ഏതാനും മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചു നാട്ടില്‍ തിരിച്ചെത്തുകയും വിവാഹമോചനക്കേസ് ഫയല്‍ ചെയ്യുകയുമായിരുന്നു. ജോലിയില്ലാത്ത നിഷാല്‍ ചന്ദ്ര പണത്തിനുവേണ്ടിയാണ് കാവ്യയെ വിവാഹം ചെയ്തതെന്നും മയക്കുമരുന്നിന് അടിമയാണെന്നും ആരോപണമുണ്ടായിരുന്നു.
ഒന്നരവര്‍ഷത്തോളം നീണ്ട വിവാഹമോചനക്കേസ് എന്നും മാധ്യമങ്ങളിലും, ഗോസിപ്പ് കോളങ്ങളിലും, സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും എന്നും ചൂടേറിയ ചര്‍ച്ചയായിരുന്നു. ഇതിനിടെ നിശാലിന്റെ മാതാവ് ഒരു ലേഖകനോട് കാവ്യയെക്കുറിച്ച് വളരെ മോശമായി സംസാരിക്കുന്ന ടെലഫോണ്‍ സംഭാഷണം യുട്യൂബിലൂടെ പുറത്തുവന്നത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
ഇതിനിടെ കാവ്യാ നിശാലിനെതിരെ സ്ത്രീധന പീഡനത്തിനും കേസ് നല്‍കിയിരുന്നു.പിന്നീട് ഇരു കുടുംബങ്ങളും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തുകയും കേസ് പിന്‍വലിച്ച് സംയുക്ത വിവാഹമോചനം നേടുകയുമായിരുന്നു.
No comments:
Post a Comment