Sunday, 7 July 2013

Dileep avoiding Kavya Madhavan?

Dileep avoiding Kavya Madhavan?



Dileep and Kavya Madhavan is said to be one of the best pair in Mollywood. They have acted together in around thirty films and have won titles like best screen pair. Now rumours are doing rounds that Dileep is avoiding Kavya. He has said to his producers not to make Kavya as his heroine in any of his films.

 Kavya was said to be Dileep's lucky pair and every movie they acted was a superhit. Eventually both conquered the stardom in the industry. People are surprised as Dileep is seen avoiding Kavya in his films. Earlier, Dileep was dragged as a reason for Kavya's divorce with Nishal Chandra. Dileep paved way for Kavya's growth in Mollywood and he even gave her the moral support after her divorce. Kavya came back to the industry after her separation through Dileep film Paapy Appacha. 


After her comeback, few reports claimed a misunderstanding between Dileep and his wife Manju Warrier. They made it to headlines recently for their rumoured divorce. Nothing more has been said or heard. Manju Warrier is making a come back through an advertisement. Kavya says that she doesn't want to be a reason for a family separation and so she did not want her name to be dragged into it.

'Buddy' under the scanner?

'Buddy' under the scanner?



Director Raaj Prabavathy Menon's Buddy, which released yesterday, is in the midst of a controversy.

The film has been given an 'Adults Only' certificate by the censor board, but it has been reported that the posters of the film are not showing the A restriction, with due prominence.
Now, this is regarded as a serious offence, which could earn hefty fines and other punishments. The Censor Board, as per sources, has taken the matter seriously and has already sent directions to the film's producer to explain for the lapse in adhering to the regulations. 
The theatres where A certified films are being shown will invite punishment if children below 18 years of age are allowed to enter and watch the show. 
Buddy has Anoop Menon playing the lead, along with Bhumika Chawla and Asha Sarath.

Keerthi Sureshkumar makes her debut in 'Gitanjali'

Keerthi Sureshkumar makes her debut in 'Gitanjali'


Keerthi, the daughter of producer Sureshkumar and yesteryear heroine Menaka, makes her debut as a heroine in Priyadarsan's Gitanjali.

The shooting of the film has just started and is already in the headlines as it marks the return of Mohanlal as his hugely popular character psychiatrist Dr.Sunny fromManichithrathazhu.
Keerthi's entry into movies as a heroine has been anticipated for a while now. 

Gitanjali will also have Innocent and Ganesh Kumar in their roles from Manichithrathazhu. Suresh Gopi and Sobhana, who played hosts to Dr.Sunny in the earlier version, may also reappear in this story.

മത്സരത്തില്‍ ആരു ജയിയ്ക്കും അച്ഛനോ മകനോ ?


മത്സരത്തില്‍ ആരു ജയിയ്ക്കും അച്ഛനോ മകനോ ?





ഒരേ നായിക നടിമാര്‍ വ്യത്യസ്തചിത്രങ്ങളില്‍ അച്ഛന്റെയും മകന്റെയും നായികമാരാവുക, അച്ഛന്‍ സൂപ്പര്‍താരമായിരിക്കേ മകന്‍ ശ്രദ്ധിക്കപ്പെടുന്ന യുവനടനായി വിലസുക. ഇതൊക്കെയാണ് ഇപ്പോള്‍ മലയാളചലച്ചിത്രലോകത്ത് നടക്കുന്നത്. പറഞ്ഞുവരുന്നത് മറ്റാരുടെയും കാര്യമല്ല സാക്ഷാല്‍ മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും കാര്യം തന്നെയാണ്.

 അച്ഛന്റെയും മകന്റെ ചിത്രങ്ങള്‍ തിയേറ്ററുകള്‍ നേര്‍ക്കുനേര്‍ വരുന്ന കാഴ്ചയ്ക്കാണ് ഇനി മലയാളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മമ്മൂട്ടി നായകനാകുന്ന കടല്‍ കടന്നൊരു മാത്തുക്കുട്ടിയും ദുല്‍ഖര്‍ പ്രധാനവേഷത്തിലഭിനയിക്കുന്ന നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയുമാണ് ഒരുമിച്ച് തിയേറ്ററുകളിലെത്തുക. രണ്ട് ഓഗസ്റ്റിലാണ് റിലീസ് ചെയ്യുന്നത്. അച്ഛന്‍-മകന്‍ പോരാട്ടത്തില്‍ ആരു ജയിക്കുമെന്ന ആക്ഷാംഷയിലാണ് പ്രേക്ഷകര്‍. പൊതുവേ സൂപ്പര്‍താര ചിത്രങ്ങള്‍ വിജയിപ്പിക്കാന്‍ ഫാന്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കിണഞ്ഞു പരിശ്രമിക്കാറുണ്ട്. ഇതിപ്പോള്‍ സൂപ്പര്‍താരത്തിന് എതിര്‍വശത്ത് വരുന്നത് മകന്‍ തന്നെയാകുമ്പോള്‍ ഫാന്‍ അസോസിയേഷനുകള്‍ എന്ത് നിലപാടെടുക്കുമെന്നതറിയാനും ഏവര്‍ക്കും ആകാംഷയുണ്ട്.

 രഞ്ജിത്താണ് കടല്‍ കടന്നൊരു മാത്തുക്കുട്ടിയുടെ സംവിധായകന്‍. പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രം പോലെ ഒരു ആക്ഷേപഹാസ്യ ശൈലിയിലാണ് രഞ്ജിത്ത് മാത്തുക്കിട്ടി ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ചിത്രത്തില്‍ ജര്‍മ്മനിയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തിനായി സ്വന്തം നാട്ടില്‍ എത്തുന്ന എന്‍ആര്‍ഐ ആയിട്ടാണ് മമ്മൂട്ട്ി അഭിനയിക്കുന്നത്. ക്ലീന്‍ ഷേവൊക്കെയായി വ്യത്യസ്ത ഗറ്റപ്പിലാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുക.

 സമീര്‍ താഹിറാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി തയ്യാറാക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനും സണ്ണിവെയ്‌നുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കരുന്നത്. മലയാളത്തിലെ ആദ്യത്തെ ട്രാവല്‍ മൂവിയെന്ന ടാഗുമായിട്ടാണ് ഈ ചിത്രമെത്തുന്നത്. കോഴിക്കോട്ടു നിന്നും നാഗലാന്റിലേയ്ക്ക രണ്ട് യുവാക്കള്‍ നടത്തുന്ന യാത്രക്കിടെ സംഭവിക്കുന്ന കാര്യങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ് ചിത്രം.

ജില്ലയില്‍ കാണാം ലാല്‍-വിജയ് ആക്ഷന്‍

ജില്ലയില്‍ കാണാം ലാല്‍-വിജയ് ആക്ഷന്‍


തമിഴകത്തെയും മലയാളത്തിലെയും സൂപ്പര്‍താരങ്ങള്‍ ഒന്നിയ്ക്കുന്ന ചിത്രമെന്ന പേരില്‍ ജില്ല ഇതിനകം തന്നെ ഏറെ വാര്‍ത്തയായിട്ടുണ്ട്. മോഹന്‍ലാലിന്റെയും വിജയിയുടെയും ആരാധകര്‍ ഒന്നുപോലെ കാത്തിരിക്കുന്ന ചിത്രമാണിത്. ഏറെ പ്രത്യേകതകളോടെ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അല്‍പം സീനിയര്‍ ആയൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ലാല്‍ വിജയ് കോമ്പിനേഷന്‍ സീനുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്, ഒപ്പം ആക്ഷന്‍ രംഗങ്ങളും.

മധുരയിലെ കിരീടം വെയ്ക്കാത്ത രാജാവായ ശിവയെന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആക്ഷന്‍ രംഗങ്ങള്‍ ഒഴിച്ചുകൂടാന്‍ വയ്യാത്തതുമാണ്. ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാനുള്ള ലാലിന്റെ കഴിവ് മലയാളികളായ നമ്മള്‍ എന്നേ അംഗീകരിച്ചതാണ്. ഇനി ജില്ലയിലൂടെ തമിഴ് പ്രേക്ഷകര്‍ക്കും കാണാം ലാല്‍ ആക്ഷന്‍.

ചെന്നൈയിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുന്നത്. മോഹന്‍ലാലിന്റെ ആക്ഷന്‍ സീനുകളാണ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. വളരെ സ്‌റ്റൈലിഷായ എന്നാല്‍ പ്രയാസമേറിയ സംഘട്ടനരംഗങ്ങളാണത്രേ ചിത്രത്തിന് വേണ്ടി ഷൂട്ട് ചെയ്യുന്നത്. ചെന്നൈയിലേത് മൂന്നാം ഷെഡ്യൂള്‍ ഷൂട്ടിങാണ്. ഇവിടുത്തെ ഇസിആര്‍ റോഡിലും തിരക്കേറിയ മറ്റ് ചില സ്ഥലങ്ങളിലും വച്ചാണ് സങ്കട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. സങ്കട്ടനരംഗങ്ങളില്‍ ലാലിനൊപ്പം വിജയിയുമുണ്ട്. ജൂലൈയോടെ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്. ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, പൂര്‍ണിമ ഭാഗ്യരാജ് എന്നിവരാണ് പ്രധാന സ്ത്രീക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പറങ്കിമലയിലെ നായിക വിനുത ലാല്‍













പറങ്കിമലയിലെ നായിക വിനുത ലാല്‍




മലയാളത്തില്‍ പഴയകാലച ചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്നത് തുടരുകയാണ് നീലത്താമര, രതിനിര്‍വേദം, ചട്ടക്കാരി തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നാലെ വരാന്‍ പോകുന്ന ചിത്രമാണ് 1981ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രം പറങ്കിമല. സേനന്‍ പല്ലശേരി സംവിധാനംചെയ്യുന്ന ചെയ്യുന്ന ചിത്രത്തില്‍ നായിക തങ്കയായി എത്തുന്നത് ബാംഗ്ലൂര്‍ സ്വദേശിയായ പുതുമുഖതാരം വിനുത ലാല്‍ ആണ്.

 പ്രണയത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഇന്റിമേറ്റായ ഒട്ടനവധി സീനുകളുണ്ട്. പക്ഷേ വിനുത പറയുന്നത് റീമേക്കില്‍ ഇത്രയധികം ഹോട്ട് സീനുകളില്ലെന്നാണ്. അത്തരം വല്ലാത്ത ബോള്‍ഡ് സീനുകളില്‍ താന്‍ അഭിനയിക്കില്ലെന്നും വിനുത പറയുന്നു. ആദ്യ ചിത്രമെന്ന നിലയ്ക്ക് പറങ്കിമലയുടെ സെറ്റില്‍ നിന്നും ഒരുപാട് നല്ല അനുഭവങ്ങളുണ്ടായെന്നും മലയാളചലച്ചിത്രലോകത്തെ ഏറെ ഇഷ്ടപ്പെട്ടുവെന്നും ഈ പുതുമുഖ താരം പറയുന്നു.


 പറങ്കിമലയിലെ തങ്ക വളരെ ദരിദ്രമായ കുടുംബത്തില്‍ നിന്നുള്ളവളാണ്. നായകന്‍ അവളരെ ബാല്യകാലസുഹൃത്താണ്. അവര്‍ തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ സൗന്ദര്യം- വിനുത പറയുന്നു. മലയാളം സിനിമാലോകവും തമിഴ് സിനിമാ ലോകവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മലയാളം സെറ്റില്‍ച്ചെന്നാല്‍ അതൊരു വീടുപോലെയാണ്. താരങ്ങളും അണിയറക്കാരുമെല്ലാമായി നല്ല അടുപ്പമുണ്ടിവിടെ. ഷൂട്ടിങ് കഴിഞ്ഞാലും ചില സൗഹൃദങ്ങള്‍ നിലനില്‍ക്കുന്നു. പക്ഷേ തമിഴ് ഇന്‍ഡസ്ട്രി ഇങ്ങനെയല്ല കൂടുതല്‍ പ്രൊഫഷണലാണ്. എല്ലാവരും തിരക്കിലാണ്. പരസ്പരമുള്ള സൗഹൃദങ്ങളും ബന്ധങ്ങളും അവിടെ കുറവാണ്- താരം പറയുന്നു.


 കേരളവും കേരളത്തിലെ ഭക്ഷണവും തനിയ്‌ക്കേറെ ഇഷ്ടപ്പെട്ടുവെന്ന് പറയുന്ന വിനുത കൂടുതല്‍ മലയാളചിത്രങ്ങളില്‍ അഭിനയിക്കാനായി താന്‍ മലയാളഭാഷ പഠിയ്ക്കുമെന്നും പറയുന്നു. പറങ്കിമല പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുന്നുവെന്നതിനനുസരിച്ച് മാത്രമേ താന്‍ മറ്റ് ചിത്രങ്ങള്‍ സ്വീകരിക്കുകയുള്ളുവെന്നും വിനുത വ്യക്തമാക്കി. ചിത്രത്തില്‍ വിനുതയുടെ നായകനായി എത്തുന്നത് നടന്‍ ബിയോണ്‍ ആണ്. ഭരതന്റെ മനോഹരമായ ചിത്രങ്ങളിലൊന്നാണ് പറങ്കിമല. റീമേക്ക് ചെയ്യുമ്പോള്‍ ആ ഭരതന്‍ ടച്ചിനോട് നീതിപുലര്‍ത്താന്‍ സേനന്‍ പല്ലിശേരിയ്ക്ക് സാധിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കാം.

Thursday, 4 July 2013

Dulquer versus Mammootty!

Dulquer versus Mammootty!


An interesting battle is all set to happen on Aug 8 when the films of Mammootty and son Dulquer will be pitted against each other.
Mammootty is banking heavily on Ranjith's Kadal Kadannoru Mathukkutty in which he is playing an NRI. The writer director gave the superstar a crucial hit, Pranchiettan & the Saint, sometime back.
Dulquer, whose recently released ABCD is doing good business, will be seen playing a young techie on a bike ride to the north east in Sameer Thahir'sNeelakasham Pachakkadal Chuvanna Bhoomi.
Who will emerge the winner in this interesting feud? Both of them, did you say? We agree as well.

A seven crore for Saibaba

A seven crore for Saibaba


Janapriyanayakan Dileep has been exceptional in spotting the roles that stick to his nature of fun and frolic. His films which portrayed him in lighter roles has been continuous hits . The actor also excelled in some very different roles like that of Chandhu pottu, Kunji koonan and the latest Sound Thoma' which were also commercial hits.
But now the actor seems to be keeping his humour track aside and turning into spirituality. yes, he will be for some time getting serious to act in the role of Saibaba in the movie titled the same. This is the first time Dileep is doing a film outside Mollywood. Shot in Telugu to be dubbed into other languages later, this movie will be directed  Kodi Ramakrishna, the hit maker of the industry.
It is learned that Dileep will appear from the ages between 20-85 of Saibaba's life.Reports also suggests that Dileep will be paid an amount of seven crores for this movie.  The star will be earmarking more than three months for this film which will be shot in many locations all across India including puttaparthy and Himalayas.Jayapradha will appear as Saibaba's mother in the movie, which will be on sets form this September.

Remya Nambeesan and Unni Mukandan dating

Remya Nambeesan and Unni Mukandan dating?


Love can happen to anyone, anytime. It is unpredictable. Rumours are in air stating that Remya Nambeesan and Unni Mukundan are dating each other. They have acted together in Ithu Pathiramanal. The news has been published in a film magazine and is yet to be confirmed. It is the first time that both the actors are under the cover of gossips. 

Unni Mukundan, who is popular as an action hero, shared a very romantic chemistry with Remya Nambeesan in Pathiramanal. It was their first movie together. 

Remya Nambeesan is famous for her songs as well as dancing, more than her films. She is still pursuing as a singer. Sayahnam was her first flick. She was not that noticed in her earlier films. But after a makeover, offers starting pouring. Ananchandam opposite Jayaram was her first movie as a heroine, and Left Right Left is her last released flick. 

Unni Mukundan started off his career in Malayalam with Mammootty in the movie Bombay March 12. He made his debut in the industry through Tamil movie Seedan. After that he did nine films in Malayalam, of which Orissa is the last. 

Remya and Unni are at the highest peak of their stardom and such a gossip is surely going to affect their career. Now we have wait and watch what is in store for them!

Dulquer salmaan - neelaakaasam pachakadal chuvanna bhoomi

ട്രാവല്‍ മൂവി ;നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി


മലയാളത്തിലെ ആദ്യത്തെ ട്രാവല്‍ മൂവിയാണ് സമീര്‍ താഹിറിന്റെ നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമിയെന്ന ചിത്രം. ചാപ്പാ കുരിശിന് ശേഷം സമീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയ്‌നുമാണ് നായകകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tuesday, 2 July 2013

painting life, dr biju, Puthiya Mugham, priyamani, prithviraj


Prithviraj-Priyamani in 'Painting Life'



All is well for Prithviraj this year as he is getting significant roles to perform. His movies Memories and London Bridge have already captured the headlines and now it is his new film Painting Life. The film has beautiful Priyamani playing the female lead. Painting Life is directed by Prithvi's friend Dr Biju Menon. Actress Anumol is also said to be playing a significant role in the film. 

 Painting Life is the story of an adventurous journey by five people of a film crew, who are trapped in a village, and their survival. The movie will start rolling in September 2013 with locations set at Chitukal, Kulu, Manali and Ladakh. 

Grandmaster was Priyamani's last flick in Malayalam opposite Mohanlal, where she played his wife. Prithviraj and Priyamani were last seen together in the movie Puthiya Mugham in the year 2009, which was a superhit and gave Prithviraj the stardom value. 

Prithviraj and Biju have done few movies together like Aakashathinte Niram and Veetilekkulla Vazhi. They also have one more film adding on to their pairing and it is titled Yaatharakalude Dhooram. In the film, Prithviraj will be playing the role of a filmmaker, who travels to North India to shoot a film. The other cast in the film is yet to be announced. Both films are under pre-production

malayalam movies 2013 - an overlook

6 Months, 85 Films- An Overlook

The year 2013 had a good start as far as the Malayalam Film Industry is concerned. It kicked off with the release of Annayum Rasoolum, starring Fahad Fazil and Andrea Jeremiah. The film portrayed a new theme of love and was a hit. NiKoNjaCha ( Ninneyum Kollum Njanum Chakum) had a good theme and was also a success. Sunny Wayne played the hero in the film.

 Kunchacko Boban and Biju Menon were seen together once again this year through Romans, where they were seen as priests and the flick too was a commercial hit. Kammath And Kammath starring Mammootty and Dileep was the next release but it proved a flop within a few weeks of releasing.

 Kamal directed film Celluloid became talk of the town by winning the best movie award. Prithviraj was selected as the best actor for his performance in this film. This movie highlighted the personal life of the father of Malayalam cinema, K C Daniel. Then came Sreenivasan and Lal starred Shutter, which was not successful commercially but surely impressed the audience.

 Amen was the next flick that entered and that too became a big hit. It had Fahad Fazil as the main lead. Lal Jose made his presence with his movie Immanuel starring Mammootty. Dileep movie Sound Thoma became the most successful film with regards to the collection rates.

 Nivin Pauly and Nazriya starred Neram was another short film that won many hearts. The new onscreen pair Nivin and Nazriya were well accepted by the viewers. Even though, Left Right Left had some issues but was a hit. Anju Sundarikal, Honey Bee and ABCD were the other flicks that were commercially hit. It is sad that the half year has seen almost all Mohanlal movies to be a flop. Ladies And Gentleman was the only movie that went well for him. 

Blessy's 'Kalimannu' for Ramzan

Blessy's 'Kalimannu' for Ramzan

kalimannu
 Blessy’s controversial Kalimannu starring Swetha Menon is getting ready for a Ramzan release on August 9. 
The film is inspired by the puranic story of Abhimanyu and his mother Subhadra, the film portrays the relationship of the protagonist with her baby, before and after it is born.

Remember the controversy surrounding the Blessy film when  Swetha Menon's real life delivery was shot live on camera, for the film. The delivery filming caused a "culture shock" in Kerala.
The debate began when Kerala Legislative Assembly Speaker G. Karthikeyan criticised Shwetha Menon for allowing her delivery to be captured live on camera. Many political parties has made an issue out of it.
Kalimannu has Shwetha Menon and Biju Menon in the lead. Blessy has completed all work relating to the film which will be censored shortly.  Will the censors clear the film? The controversies surrounding the film is sure to get it a huge opening. 
Liberty Basheer, president of the Kerala Film Exhibitors' Federation has warned:  "We are concerned about the movie's content. If the director includes the delivery scene, we will definitely boycott it." 

mammooty"s new show in kairali

കൈരളി ചാനലില്‍ പുതിയ റിയാലിറ്റി ഷോയുമായി മമ്മൂട്ടി എത്തുന്നു


അമ്മ’ തുണച്ചു മമ്മൂട്ടിയുടെ റിയാലിറ്റി ഷോ വരും


കൈരളി ചാനലില്‍ പുതിയ റിയാലിറ്റി ഷോയുമായി മമ്മൂട്ടി എത്തുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ താരസംഘടനയായ അമ്മയുടെ വിലക്കായിരുന്നു മമ്മൂട്ടിയുടെ ടെലിവിഷന്‍ പ്രവേശനത്തന് പ്രതിബന്ധമായിരുന്നത്. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിന് താരങ്ങള്‍ക്ക് തത്ക്കാലം വിലക്കില്ലെന്ന് അമ്മ വ്യക്തമാക്കിയതോടെ മമ്മൂട്ടിയുടെ ടെലിവിഷന്‍ പ്രവേശം ഉറപ്പായിരിക്കുകയാണ്. അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ്‌ നിര്‍ണ്ണായകമായ ഈ തീരുമാനമുണ്ടായിരിക്കുന്നത്‌.
ബോളിവുഡ് താരം അമീര്‍ഖാന്‍റെ സത്യമേവജയതേ മാതൃകയില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന റിയാലിറ്റി ഷോ ആയിരിക്കും മമ്മൂട്ടി ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി ചെയര്‍മാനായ കൈരളി ചാനലിലേക്ക് തിരിച്ചെത്തിയ ജോണ്‍ ബ്രിട്ടാസിന്റെ പരിഷ്‌ക്കാരങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു പ്രോഗ്രാമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സാമൂഹ്യവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സത്യമേവ ജയതേ ജനപ്രീതിയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ്. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൈരളി ചാനലിന് നിഷ്പക്ഷമായി കേരളത്തിലെ സാമൂഹ്യവിഷയങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയുമോ എന്നതും ഇത് എത്രത്തോളം ജനങ്ങളിലേക്ക് എത്തും എന്നതുമായിരിക്കും മമ്മൂട്ടിക്കു മുന്നിലുള്ള വെല്ലുവിളി. ഈ ഷോയില്‍ മമ്മൂട്ടിക്കൊപ്പം ജോണ്‍ ബ്രിട്ടാസ് പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

shreya goshal in pranayakadha

Pranayakadha song goes viral!



There is one thing that is very special about the upcoming release Pranayakadha, it has an amazing crew for music. Lyricist Rafeeq Ahmed has penned down the lyrics, Alphonse Joseph has composed the music and our very own nightingale Shreya Ghoshal has brought the music alive with her sweet voice.
The song is already going viral on YouTube, what more could they possibly ask for?

Prithviraj

പൃഥ്വിരാജ് ലാലിനു പഠിയ്ക്കുന്നു


മുഴുക്കുടിയന്‍മാര്‍ നായകരായ നിരവധി ചിത്രങ്ങള്‍ മലയാളത്തിലിറങ്ങിയിട്ടുണ്ട്. അതില്‍ മോഹന്‍ലാലാണ് ഏറ്റവുമധികം ചിത്രങ്ങളില്‍ ഇത്തരം വേഷങ്ങള്‍ ചെയ്തത്. ഇപ്പോള്‍ പൃഥ്വിരാജും ലാലിന്റെ ഇതേ പാതയിലാണ്. ലാല്‍ അവതരിപ്പിച്ചതുപോലെ മുഴുക്കുടിയനായ ഒരു കഥാപാത്രത്തെയാണ് പൃഥ്വിരാജ് മെമ്മറീസ് എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ഏറ്റവുമധികം അവതരിപ്പിച്ച പൊലീസ് ഓഫിസറുടെ വേഷം കൂടിയാണെന്നതിനാല്‍ വിജയം ഉറപ്പായിരിക്കും ഈ ചിത്രത്തിന്. 


ദിലീപ് നായകനായ മൈ ബോസിന്റെ വിജയത്തിനു ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മെമ്മറീസ് ചിത്രീകരണം പൂര്‍ത്തിയായി തിയറ്ററിലെത്താന്‍ ഒരുങ്ങുകയാണ്. സാം അലക്‌സ് എന്നാണ് പൃഥ്വിയുടെ ഈ കഥാപാത്രത്തിന്റെ പേര്. സമര്‍ഥനായ പൊലീസ് ഓഫിസറായിരുന്നു സാം. എന്നാല്‍ ജീവിതത്തിലേറ്റ തിരിച്ചടിയില്‍ അയാള്‍ പൂര്‍ണമായും മദ്യപാനിയായി. മദ്യത്തില്‍ നിന്നു സാമിനെ തിരിച്ചുകൊണ്ടുവരാന്‍ ഐജി അരവിന്ദാക്ഷമേനോന്‍ നടത്തുന്ന ശ്രമമാണ് മെമ്മറീസിന്റെ കഥ. മെമ്മറീസ്    


ലാല്‍ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സില്‍ പൃഥ്വി മദ്യപാനിയുടെ വേഷം അവതരിപ്പിച്ചിരുന്നു. ജീവിതത്തില്‍ തിരിച്ചടിയേറ്റപ്പോള്‍ മദ്യത്തിലേക്കു തിരിഞ്ഞ കഥാപാത്രമായിരുന്നു അത്. മോഹന്‍ലാലെല്ലാം ചെയ്യുന്നതുപോലെ വളരെ തന്‍മയത്തത്തോടെയാണ് പൃഥ്വി അത് ചെയ്തിരുന്നത്. മെമ്മറീസിലും പൃഥ്വി ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഈ മാസം ചിത്രം തിയറ്ററിലെത്തും. ജിത്തു തന്നെയാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.

Malayalam movie latest news

ഗൗതമിയും ആസിഫും ടൗണ്‍ ടു ടൗണില്‍



വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഗൗതമി നായര്‍ മലയാളികളുടെ ഇഷ്ടനടിയായി മാറിയിട്ടുണ്ട്. സെക്കന്റ് ഷോയെന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഗൗതമിയെ പിന്നീട് കണ്ടത് ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലാണ്. രണ്ട് ചിത്രത്തിലും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവച്ച ഗൗതമിയുടെ മൂന്നാമത്തെ ചിത്രം ചാപ്‌റ്റേര്‍സ് ആയിരുന്നു.


 ഇപ്പോഴിതാ ഗൗതമി മറ്റൊരു ചിത്രത്തിനായി ഒരുങ്ങുകയാണ്. ആസിഫ് അലി നായകനാകുന്ന ടൗണ്‍ ടു ടൗണ്‍ ആണ് ഗൗതമി നായികയായി എത്തുന്ന അടുത്ത ചിത്രം. നായകനും നായികയും ഒരു നഗരത്തില്‍ നിന്നും മറ്റൊരു നഗരത്തിലേയ്ക്ക് നടത്തുന്ന യാത്രയിലാണ് ചിത്രത്തിന്റെ കഥ സംഭവിയ്ക്കുന്നത്. നവാഗതനായ രജീഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ചിത്രത്തില്‍ ഒരു നഴ്‌സിന്റെ വേഷത്തിലാണ് ഗൗതമി എത്തുന്നത്. പക്ഷേ ഡയമണ്ട് നെക്ലേസിലെ തമിഴത്തിയായ കുസൃതിക്കാരി നഴ്‌സിന്റെ വേഷവുമായി തട്ടിച്ചുനോക്കുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമാണ് ഈ ചിത്രത്തിലെ നേഴ്‌സെന്ന് ഗൗതമി പറയുന്നു. ടൗണ്‍ ടു ടൗണിലെ നഴ്‌സ് പഠിത്തം കഴിഞ്ഞ് ജോലി അന്വേഷിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയാണ്, ചിത്രത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ല- ഗൗതമി പറയുന്നു.

 നേരത്തേ ഏറ്റെടുത്ത മറ്റൊരു ചിത്രത്തിന്റെ ജോലികള്‍ കഴിഞ്ഞാലുടന്‍ ടൗണ്‍ ടു ടൗണിന്റെ ടീമിനൊപ്പം താന്‍ ചേരുമെന്ന് ഗൗതമി പറയുന്നു. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രത്തെക്കുറിച്ചും ഒന്നും പറയാന്‍ കഴിയില്ലെന്ന നിലപാടിലാണ് താരം.

Monday, 1 July 2013

Meera out, Rima in?

In director Aashiq Abu's forthcoming film Gangster, Rima Kallingal is all set to play the female lead opposite Mammootty.
Initially it was said that Meera Jasmine would be playing the heroine. The news is particularly interesting since Rima and Aashiq had made their romance public quite recently.
In fact Meera was believed to play the heroine in V K Prakash's Mazhaneerthullikal as well but as per the latest reports, she has not been included in the cast now.
Meera was last seen in Siddique's Ladies &Gentleman and the industry insiders have been spreading stories about the actor's tantrums. Are these rumours the reason behind her exit from these films? We may never know the truth!

'Lucifer' to start rolling!

Traffic director Rajesh Pillai is all set to start Lucifer, scripted by Murali Gopi with Mohanlal as the hero, next year.
According to Murali Gopi, who made the announcement, “Heres officially announcing the flag off of Lucifer, which will be written by me and directed by my little brother Rajesh Pillai. The film has none other than Mohanlal playing the lead. Aashirvaad Cinemas is producing the movie. Come 2014, andLucifer will descend. Angels beware! He is coming to you".
Rajesh Pillai confirms the news and told sify.com, “This is going to be a mass film and a tribute to Mohanlal. As Murali said, it will be about “Mohanlalism”. Our aim is to bring back theatres as celebration venues,” says he.

മോഹന്‍ലാലുമൊത്തുള്ള ആദ്യ ചിത്രം തന്റെ ഭാവി തകര്‍ത്തു : വിദ്യാ ബാലന്‍


പാതിവഴിയില്‍ മുടങ്ങിയ 'ചക്രം' എന്ന മോഹന്‍ലാല്‍ ചിത്രം മലയാള സിനിമയിലെ തന്റെ ഭാവി തകര്‍ത്തതായി ബോളിവുഡ് നടി വിദ്യാബാലന്‍. മലയാളത്തില്‍ തുടരണമെന്നും നല്ലവേഷങ്ങള്‍ ചെയ്യണമെന്നും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ചക്രം പാതിവഴിയില്‍ നിന്നത് താന്‍ മൂലമാണെന്ന് പലരും പ്രചരിപ്പിച്ചു. തനിക്ക് മലയാളത്തില്‍ നിര്‍ഭാഗ്യ നായികയെന്ന പേര് വീണു. ഇതോടെ നേരത്തെ ഡേറ്റ് വാങ്ങിയിരുന്നവര്‍ പോലും തന്നെ ഒഴിവാക്കി. എല്ലാവര്‍ക്കും മുന്നില്‍ താനൊരു തെറ്റുകാരിയായി- വിദ്യ പറഞ്ഞു.
ചക്രത്തിന് ശേഷം ഒരു തമിഴ് സിനിമയിലേക്ക് താന്‍ കരാര്‍ ചെയ്യപ്പെട്ടുവെങ്കിലും അത് ഉപേക്ഷിച്ചു. പിന്നീട് മറ്റൊരു ചിത്രത്തില്‍ അവസരം ലഭിച്ചുവെങ്കിലും അവസാന നിമിഷം അവര്‍ തന്നെ ചിത്രത്തില്‍ നിന്നും ഒഴിവാക്കി. അഭിനയിക്കാന്‍ അറിയാത്ത, ഭാഗ്യമില്ലാത്ത ഇവളെ എങ്ങനെ നായികയാക്കുമെന്നായിരുന്നു പലരുടെയും ചോദ്യം . തനിക്ക് നായികയാകാനുള്ള സൗന്ദര്യം ഇല്ലെന്ന് വരെ ആളുകള്‍ പറഞ്ഞുപരത്തി. ഇതോടെ കണ്ണാടിയില്‍ മുഖം നോക്കുന്നതും പോലും നിര്‍ത്തിയിരുന്നുവെന്നും വിദ്യാബാലന്‍ പറഞ്ഞു.
മോഹന്‍ലാല്‍ ദിലീപ്‌ എന്നിവരെ പ്രധാനകഥാപാത്രളാക്കി ലോഹിതദാസിന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ്‌ ചക്രം. ചില പ്രശ്നങ്ങള്‍ മൂലം ചിത്രീകരണം തുടങ്ങി എട്ടാം ദിവസം ചിത്രം മുടങ്ങുകയായിരുന്നു. പിന്നീട് പൃഥ്വിരാജ് , മീരാജാസ്മിന്‍ എന്നിവരെ വച്ച് ലോഹിതദാസ് തന്നെ ചിത്രം പുറത്തിറക്കിയെങ്കിലും ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു.

Sunday, 30 June 2013



ഇനി അശ്ലീലം എഴുതില്ല; ഡോള്‍ഫിന്‍ ബാര്‍ വ്യത്യസ്തമായിരിക്കും: അനൂപ് മേനോന്‍


തന്റെ തിരക്കഥകളില്‍ ഇനി അശ്ലീലം ഉണ്ടാകില്ലെന്ന് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍. അനൂപ് മേനോന്റെ ചിത്രങ്ങളില്‍ അശ്ലീല വാക്കുകളുടെ കുത്തൊഴുക്കണെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ എന്നീ ചിത്രങ്ങള്‍ല്‍ ഇത്തരം തെറിവാക്കുകള്‍ കൊണ്ട് നിറഞ്ഞതായിരുന്നു. ഇതുകൊണ്ടു തന്നെ ഹോട്ടല്‍ കാലിഫോര്‍ണിയക്ക് എ സര്‍ട്ടിഫിക്കാണ് ലഭിച്ചിരുന്നത്.
തന്റെ പുതിയ ചിത്രം ഡോള്‍ഫിന്‍ ബാര്‍ തികച്ചും വ്യത്യസ്തമായിരിക്കും. ഈ തിരക്കഥയില്‍ തെറിവാക്കുകളും അശ്ലീലവും ഉണ്ടാകിലെന്നും പ്രേക്ഷകര്‍ക്ക് അനൂപ് ഉറപ്പുനല്‍കുന്നുണ്ട്. അതേസമയം, തനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും ആരോപണങ്ങളെ ഏറ്റെടുത്തുകൊണ്ടാണ് പുതിയ തിരക്കഥ രചിച്ചതെന്നും അനൂപ് മേനോന്‍ പറഞ്ഞു.
തന്റെ മുന്‍‌ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് അത്തരം അശ്ലീല സംസാരം വേണ്ടിവന്നു. ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് അത്തരം സംസാരം വേണ്ടിവന്നു. മറിച്ച് സാമ്പത്തിക നേട്ടമോ, പ്രേക്ഷകരെ കൂട്ടാനോ വേണ്ടിയല്ലായിരുന്നു അശ്ലീലവാക്കുകള്‍ തിരക്കഥയില്‍ ഉള്‍പ്പെടുത്തിയതെന്നും അനൂപ് പറഞ്ഞു.

മിത്ര കുര്യൻ വിവാഹിതയാകുന്നു


മലയാള സിനിമാ നടി മിത്ര കുര്യന്‍ വിവാഹിതയാകുന്നു. പ്രശസ്ത കീബോര്‍ഡിസ്റ്റും നിരവധി സിനിമാ പിന്നണി ഗാനങ്ങളുടെ പ്രോഗ്രാമറുമായ വില്യം ഫ്രാന്‍സിസാണ് മിത്രയുടെ വരന്‍. ഒരു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു.
2012ല്‍ അമേരിക്കയിൽ നടന്ന ഒരു താരനിശയില്‍ പങ്കെടുത്ത് മടങ്ങവെയാണ് മിത്രയും വില്യമും കണ്ടുമുട്ടുന്നത്. പിന്നീട് ആ സൗഹൃദം വളരുകയും പ്രണയത്തിന് വഴി മാറുകയുമായിരുന്നു. തൃശ്ശൂര്‍ താലോര്‍ സ്വദേശിയായ വില്യം മലയാള സിനിമയില്‍ നിരവധി സംഗീത സംവിധായകര്‍ക്കായി പ്രോഗ്രാമുകള്‍ ചെയ്തിട്ടുണ്ട്. അരികെ, തിരുവമ്പാടി തമ്പാന്‍ ലാപ്‌ടോപ്പ് തുടങ്ങിയ ചിത്രങ്ങളും പുറത്തിറങ്ങാനിരിക്കുന്ന വി.കെ.പ്രകാശിന്റെ ചിത്രം മഴനീര്‍ തുള്ളികളും കമലിന്റെ ‘നടൻ’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കും വില്യമാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്.
വി.കെ.പ്രകാശ് സംവിധാനം ചെയ്ത ഗുലുമാല്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ നായികമാരുടെ നിരയിലേക്ക് മിത്ര എത്തിയത്. പന്നീട് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
ബോര്‍ഡി ഗാര്‍ഡ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയമായ മിത്ര തമിഴ് സിനിമാരംഗത്തും തന്റേതായ സ്ഥാനം നേടിയിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ലേഡീസ് ആൻഡ് ജന്റില്‍മാന്‍ എന്ന ചിത്രത്തിലാണ് മിത്ര മലയാളത്തിൽ ഒടുവിൽ അഭിനയിച്ചത്.
പൃഥ്വിരാജ് നായകനായ ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് മിത്ര ഇപ്പോള്‍.

ജീവിതത്തില്‍ ഒരു അബദ്ധം പറ്റി, അതു മറക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത് : ഭാമ


തനിക്കു പറ്റിയ അബദ്ധത്തെക്കുറിച്ച് ഓര്‍ത്താണു ഭാമ ഇപ്പോള്‍ വിഷമിക്കുന്നത്. ഇറങ്ങി തിരിച്ചപ്പോള്‍ ഇത്രയും വലിയ കെണിയില്‍ ചെന്നു വീഴുമെന്നു കരുതിയില്ല. ഇപ്പോള്‍ തിരിച്ചു കയറാന്‍ പറ്റാത്ത അവസ്ഥ. പോരാത്തത്തിനു മാധ്യമങ്ങളുടെ കുത്തിനോവിക്കലും. സംഭവം മറ്റൊന്നുമല്ല കന്നഡ ചിത്രം ഓട്ടോ രാജയില്‍ ഐറ്റം സോങ്ങ് ചെയ്തത് നടിക്കു വിനയായത്. തന്റെ ജീവിതത്തില്‍ സംഭവിച്ച വലിയൊരു അബദ്ധമായി എന്നാണ് ഭാമയിപ്പോള്‍ ഇതിനെ വിലയിരുത്തുന്നത്. കുട്ടിയുടുപ്പിട്ട് കന്നഡ നടനോടൊപ്പം ആടിയ ഭാമയെ കണ്ട മലയാളികള്‍ നടിക്കെതിരെ വന്‍ വിമര്‍ശനം ആണ് ഉന്നയിച്ചിരുനത്. ഐറ്റം സോങ് ചെയ്യാന്‍ തയ്യാറായത് തെറ്റായിപ്പോയെന്നും ഇനി ഇത്തരം ഗാനരംഗങ്ങള്‍ ചെയ്യില്ലെന്നുമാണ് ഭാമയിപ്പോള്‍ പറയുന്നത്. പോയ ബുദ്ധി പിടിച്ചാല്‍ കിട്ടില്ലല്ലോ. സിനിമയില്‍ അത്തരം ഒരു രംഗം ആവശ്യമായത് കൊണ്ടാണ് തനിക്കത് ചെയ്യേണ്ടി വന്നത് എന്നാണ് ഭാമ പറയുന്നത്. തന്റെ ആദ്യത്തേതും അവസാനത്തേതും ആയ ഐറ്റം ഡാന്‍സ് ആയിരിക്കും അതെന്നും ഭാമ അടിവരയിടുന്നു. ദയവായി തന്നെ ഐറ്റം ഗേള്‍ എന്ന് വിളിക്കരുതേ എന്നാണ് ഭാമ അപേക്ഷിക്കുന്നത്.

അതു കണ്ടറിയാം. ഈ പറച്ചില്‍ നിരവധി നടിമാര്‍ നല്‍കിയത്. ഒടുവില്‍ ഐറ്റം ഡാന്‍സ് മാത്രമേ ചെയ്യൂവെന്നു പറഞ്ഞ നടികളും ഉണ്ടായിട്ടുണ്ട്. ഈ ഗണത്തില്‍ ഭാമ വരുമോ എന്നു കാത്തിരുന്നു കാണാം.

Saturday, 29 June 2013

Mohanlal with Vetrimaaran


Vetrimarana is one of the most acclaimed director of Tamil .And by reading this title you may think  about Mohanlal being signed up by the director for a project. But we are not spilling beans about any such project.



The buzz is that Mohanlal's Malayalam movie 'Karmayodhha' which was in the theaters last Onam will be soon seen in Tamil in the title 'Vetrimaaran'.The movie has Lal as an encounter specialist named Mad Maddy,whose daughter gets kidnapped by sex traffickers. Directed by Major Ravi, the movie will be on theatres in Tamil nadu soon.

കളിമണ്ണില്‍ ശ്വേതയുടെ 3 ഐറ്റം നമ്പറുകള്‍!!

കളിമണ്ണ് പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ് ശ്വേത മേനോന്‍, ഈ ബ്ലസ്സി ചിത്രത്തില്‍ തനിയ്‌ക്കേറെ പ്രതീക്ഷകളുണ്ടെന്നാണ് താരം പറയുന്നത്. ചിത്രത്തില്‍ മൂന്ന് ഐറ്റം നമ്പറുകളുണ്ടെന്നും ശ്വേത പറയുന്നു. 

എനിയ്ക്കറിയാം ബ്ലസ്സി ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ഉണ്ടാവുകയെന്നത് പറയുമ്പോള്‍ എല്ലാവരും അതിശയിയ്ക്കും, പക്ഷേ കാര്യം സത്യമാണ്. അദ്ദേഹം ആദ്യമായിട്ടാണ് ഒരു ഐറ്റം നമ്പര്‍ ഷൂട്ട് ചെയ്യുന്നത്.

 മൂന്ന് ഐറ്റം ഡാന്‍സാണ് ഞാന്‍ ചിത്രത്തില്‍ ചെയ്തിരിക്കുന്നത്. പക്ഷേ ഐറ്റം നമ്പറുകളെക്കുറിച്ച് ഞാന്‍ കൂടുതല്‍ ഒന്നും പറയില്ല, നിങ്ങള്‍ ചിത്രം കാണണം- ശ്വേത പറയുന്നു. ശ്വേത മേനോന്‍  

 മൂന്ന് ഐറ്റം നമ്പറുകളും ഏറെ ആസ്വദിച്ചാണ് താന്‍ ചെയ്തതെന്നും പ്രസവം കഴിഞ്ഞ് അഞ്ചു മാസം കഴിഞ്ഞപ്പോഴാണ് താന്‍ ഈ ഡാന്‍സുകളെല്ലാം ചെയ്തതെന്നും ശ്വേത പറയുന്നു. മൂന്ന് ഗാനങ്ങളും വ്യത്യസ്തമാണ്. എന്റെ സുഹൃത്ത് പോണി വര്‍മ്മയാണ് കോറിയോഗ്രാഫി ചെയ്തിരിക്കുന്നത്. ഒരു ഗാനരംഗത്ത് സുനില്‍ ഷെട്ടിയുണ്ട്. അതൊരു തനി ബോളിവുഡ് സ്‌റ്റൈലിലുള്ള ഗാനമാണ്, പക്ഷേ കാണാന്‍ സുന്ദരമായിരിക്കും- ശ്വേത പറയുന്നു. അമ്മയായിക്കഴിഞ്ഞപ്പോള്‍ തന്റെ വൈകാരികത കൂടിയെന്നും കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കുന്നയാളായി മാറിയെന്നും താരം പറയുന്നു. കളിമണ്ണിന്റെ ഷൂട്ടിനിടയില്‍ മകള്‍ സബൈന ഒരു പ്രൊഫഷണലിനെപ്പോലെ ക്യാമറയെത്തന്നെ നോക്കിനില്‍ക്കുകയായിരുന്നുവെന്നും ഏറെ സന്തോഷത്തോടെ ശ്വേത പറയുന്നു.

ബോളിവുഡ് ചിത്രത്തില്‍ നിന്നും പൃഥ്വി പുറത്ത് ?

ബോളിവുഡില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തന്റെ പദ്ധതിയെന്നും അവിടെ നായകകഥാപാത്രങ്ങള്‍ തന്നെ ലഭിയ്ക്കണമെന്ന നിര്‍ബ്ബന്ധമില്ലെന്നും നടന്‍ പൃഥ്വിരാജ് അടുത്തിടെ പറഞ്ഞിരുന്നു. അതിന് പിന്നാലെ ഫറാ ഖാന്‍ സംവിധാനം ചെയ്യുന്ന ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രത്തില്‍ പൃഥ്വിയ്ക്ക് ഒരു വേഷം ലഭിച്ചുവെന്നും റിപ്പോര്‍ട്ടു വന്നു. ഇക്കാര്യം പൃഥ്വി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 

ഷാരൂഖ് ഖാന്‍, അഭിഷേക് ബച്ചന്‍, ബൊമന്‍ ഇറാനി എന്നിവര്‍ക്കൊപ്പം ഒരു പ്രധാനകഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുകയെന്ന് പൃഥ്വി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ചില റിപ്പോര്‍ട്ടുകള്‍ വരുന്നത് പൃഥ്വയെ ഈ ചിത്രത്തില്‍ നിന്നും ഒഴിവാക്കി എന്ന തരത്തിലാണ്. നസീറുദ്ദീന്‍ ഷായുടെ മകന്‍ വിവാന്‍ ഷായെയാണ് പൃഥ്വിയ്ക്ക് പകരമായി തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തിടെ ഹാപ്പി ന്യൂ ഇയറിന്റെ ഷൂട്ടിങ് എപ്പോഴാണ് തുടങ്ങുകയെന്നത് സംബന്ധിച്ച് തനിയ്ക്ക് അറിവൊന്നുമില്ലെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ഷാരൂഖ് ഖാന്റെ ശസ്ത്രക്രിയയും വിശ്രമവുമെല്ലാം കാരണമാണ് ചിത്രത്തിന്റെ ജോലികള്‍ തുടങ്ങാന്‍ വൈകുന്നതെന്നാണ് സൂചന. എന്നാല്‍ ഹാപ്പി ന്യൂ ഇയറില്‍ നിന്നും പുറത്തായോ എന്നകാര്യം പൃഥ്വിരാജ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോള്‍ മലയാളത്തില്‍ ജീത്തു ജോസഫിന്റെ മെമ്മറീസ്, അനില്‍ സി മേനോന്റെ ലണ്ടന്‍ ബ്രിഡ്ജ് എന്നീ ചിത്രങ്ങളിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ തമിഴില്‍ വസന്തബാലന്റെ കാവ്യ തലൈവന്‍ എന്ന ചിത്രത്തിലും പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Mammootty back with Siddhique


After that average earner in 'Ladies and Gentleman', director Siddhique will  soon team up with Mammoottty for a new project. The director who is busy with some remakes of his Malayalam films in Hindi, including that of 'Vietnam Colony'  has already talked with Mammootty about a plot that was given green signal by the megastar.


The duo will sit together soon to discuss more about the project. The  two earlier films that had Mammootty and SIddhique together 'Hitler' and "Chronic Bachelor' were runaway hits . The director will be trying not to repeat the mistakes of his latest Malayalam film in his new project with Mammootty, thus trying to make a hatrick win, out of the combination.

Dileep in and as 'Singaravelan'

Dileep's Jose Thomas directed film shoot started last week in Ottapalam. The film is about weavers in that area and is told in an entertaining way.

Tamil actress Vedhika of Paradesi fame is playing Dileep's heroine.
Now the latest we hear is that the film has been given a title, Singaravelan. Singaravelan is scripted by  last year's blockbuster Mayamohini writers  Udayakrishna and Siby K. Thomas and directed by Jose Thomas.
Singaravelan is going to be Dileep's big Onam release in September.

Friday, 28 June 2013

മീരയെ അനൂപിനും വേണ്ട; കാരണം പുറത്തു പറയുന്നില്ല

കൊച്ചി: ന്യൂ ജനറേഷന്‍ മലയാള സിനിമകളുടെ പ്രതീകമായിക്കഴിഞ്ഞ വി.കെ. പ്രകാശ് - അനൂപ് മേനോന്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തില്‍നിന്ന് മീര ജാസ്മിന്‍ പുറത്തായി. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണം മലയാളത്തിലും തമിഴിലും നിരവധ നല്ല പ്രോജക്റ്റുകള്‍ നഷ്ടപ്പെട്ടിട്ടുള്ള മീര തിരിച്ചുവരവിനു കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് പുതിയ പ്രഹരം.

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ പ്രതീക്ഷയുള്ള ചിത്രമായിരുന്നെങ്കിലും ബോക്‌സോഫീസില്‍ പരാജയപ്പെട്ടു. മീര മികച്ച നടിയാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ലെങ്കിലും തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നതു തുടരുകയാണ്.


വി.കെ.പിയുടെ പുതിയ ചിത്രമായ മഴനീര്‍ത്തുള്ളികളില്‍ അനൂപ് മേനോന്റെ നായികയായി മീരയെത്തുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ വാര്‍ത്ത. ഇപ്പോള്‍ അനൂപ് തന്നെയാണിതു നിഷേധിച്ചിരിക്കുന്നത്. 
മീര ഈ പ്രോജക്റ്റില്‍ ഇല്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റായിരുന്നു. ഇതു മാത്രമായിരുന്നു അനൂപിന്റെ പ്രതികരണം.



Meera Jasmine and Anoop Menon in 'Mazhaneerthullikal'

After Ladies And Gentlemen, Meera Jasmine will be seen in the female lead for the movie Mazhaneerthullikal. Directed by VK Prakash, the movie brings a fresh onscreen pair. Meera is pairing opposite Anoop Menon in this flick. Music is scored by Ouseppachen. Collector K V Mohan Kumar has written the screenplay for the film. 

The movie is produced by Anand Kumar and SRT Travels owner Sundararajan under the banner of SRT cinemas. Her last flick Ladies And Gentlemen, opposite Mohanlal, went on an average. Before that she did the main character lead Lisamma, a serial rape victim, in Lisammayude Veedu, a sequel to the film Achanurangatha Veedu released in 2006. She also has Miss Lekha Tharoor Kaanunthathu under filming, which is more like a fantasy film.

 She plays the role of a dynamic media person in it, who unexpectedly starts envisaging happenings that cannot be accepted according to the general perception. Anoop Menon has 3 films under filming including this flick. Buddy and Lavender are the other two projects. Balachandramenon is seen back in the industry through Buddy movie. VK Prakash, the director who bagged the National Award with his first venture, is sure to create a magical chemistry between the two artists.

Mohanlal And His Upcoming Flicks

Mohanlal, the complete actor, will not have any movies for this onam. It is reported that he has gone for a holiday in Brazil. All his fans, though disappointed this onam, will have a huge buffet coming their way. Let's have an overlook as of what Mohanlal has in store for his fans for the coming years.

 Mohanlal movie Rajavinte Makan is getting its sequel and is titled as Rajavinte Makan 11. Reports say that Dennis Joseph has completed the scripts and the shooting is to kick off by October. Thambi Kannanthanam is the director.

 Mammootty and Mohanlal will again share the screen together for the Hariharan flick Randamoozham. Mohanlal plays the role of Bheema while Mammooty plays Dhuriyodhana. Scripted by MT Vasudevan Nair and is produced by Gokulam Gopalan.

 Lal will be doing a Hollywood film, where he will play the role of a stock exchange genius Raja Rathinam. Its directed by Nayan Padrai. Teaming up with Renjith comes his next movie titled Planter Avarachan. 

Mohanlal will be seen in Sandalwood along with Puneeth Rajkumar. Shooting has started and he plays the role of scientist Mahadev Borker in the film. Kollywood greets him with Jilla along with Vijay and Kajal Aggarwal. The Film is directed by Nesan under the banner of Super Good Films. Shooting is progressing. 

His much buzzed movie Geetanjali with Priyadarshan is expected to start its shooting by July. Mohanlal will be back with his role of Dr Sunny, from Manichitrathazhu. Shobhana is also seen in the film. Female lead is said to be done by a heroine from Bollywood.

മമ്മൂട്ടിയ്ക്കു വേണ്ടി നിയമം മാറ്റുമോ?


മലയാളം ചാനലുകളില്‍ താരങ്ങള്‍ അവതാരകരായുള്ള ഏറെ റിയാലിറ്റി ഷോകളുണ്ട്, എല്ലാ ചാനലുകളും തമ്മില്‍ ഷോകളുടെ കാര്യത്തില്‍ റേറ്റിങ് കൂട്ടാനായി കടുത്ത മത്സരമാണ് നടക്കുന്നത്. അധികം വൈകാതെ ഈ മത്സരം കൂടുതല്‍ കടുക്കുമെന്നകാര്യം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. കാര്യം മറ്റൊന്നുമല്ല മമ്മൂട്ടിയും ചാനല്‍ പ്രേവശത്തിന് തയ്യാറായിക്കഴിഞ്ഞു. ബോളിവുഡ് താരം അമീര്‍ ഖാന്റെ സത്യമേവ ജയതേ എന്ന പരിപാടിയുടെ മാതൃകയിലുള്ള ഒരു റിയാലിറ്റി ഷോയുമായിട്ടാണ് പ്രമുഖ ചാനലില്‍ മമ്മൂട്ടിയെത്താന്‍ പോകുന്നത്.

 നിലവില്‍ താരങ്ങള്‍ ചാനല്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് നിര്‍മ്മാതാക്കളുടെയും മറ്റും സംഘടനകള്‍ നിബന്ധന വച്ചിട്ടുണ്ട്. അത് ലംഘിച്ച് പരിപാടി അവതരിപ്പിച്ചവര്‍ക്കെല്ലാം വിശദീകരണം നല്‍കേണ്ടിയും വന്നിട്ടുണ്ട്. ഈ നിലയ്ക്ക് മമ്മൂട്ടി എത്തരത്തിലാകും പരിപാടി അവതരിപ്പിക്കുകയെന്നകാര്യത്തില്‍ കൂടുതല്‍ വ്യക്തതയില്ല.


 താരങ്ങള്‍ ചാനലുകളില്‍ അവതാരകരാകുന്നത് സംബന്ധിച്ച നിയന്ത്രണങ്ങളില്‍ തങ്ങള്‍ ചില വ്യത്യാസങ്ങള്‍ വരുത്താന്‍ പോകുന്നുണ്ടെന്ന് കേരള ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി അനില്‍ വി തോമസ് പറയുന്നു. മമ്മൂട്ടിയ്ക്ക് പരിപാടി അവതരിപ്പിക്കാമെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്തുകൊണ്ട് ആയിക്കൂടായെന്നാണ് പലരും ചോദിയ്ക്കുന്നതെന്നും അദ്ദേഹം പറയുന്നു.


 സിനിമയിലെ ചില മുതിര്‍ന്ന നടന്മാരും സൂപ്പര്‍താരങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഇളവ് നല്‍കുന്നതിനെ ചോദ്യം ചെയ്യുന്നുണ്ട്. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രിസഡന്റ് മിലന്‍ ജലീല്‍ പറയുന്നത് മമ്മൂട്ടിയാലും മറ്റാരെങ്കിലുമായാലും സാമൂഹിക പ്രസക്തിയുള്ള പരിപാടികളാണെങ്കില്‍ അവതാരകരാകാന്‍ തങ്ങള്‍ മുഴുവന്‍ പിന്തുണയും നല്‍കുമെന്നാണ്. പക്ഷേ ചാനലിലെ പരിപാടികളെ എത്തരത്തിലാണ് സമൂഹത്തിന് ഗുണം നല്‍കുന്നതെന്നും ആതുരസേവനത്തിന് വേണ്ടിയുള്ളതെന്നും വിലയിരുത്തേണ്ടതെന്ന് അനില്‍ ചോദിയ്ക്കുന്നു.


 പക്ഷേ എല്ലാ സംഘടനാ നേതാക്കളും ഒരേസ്വരത്തില്‍ പറയുന്നത് സ്വന്തം ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ അവയെ തങ്ങളുടെ ഷോ ദോഷകരമായി ബാധിയ്ക്കുന്നില്ലെന്ന് എല്ലാ താരങ്ങളും ഉറപ്പുവരുത്തണമെന്നാണ്. ഇതിന് മുമ്പ് റിമ കല്ലിങ്കല്‍ പോലുള്ള നടിമാരില്‍ നിന്നും സിനിമാ സംഘടനകള്‍ ചാനല്‍ പരിപാടി അവതരിപ്പിക്കുന്നകാര്യത്തില്‍ വിശദീകരണം തേടിയിരുന്നു. സുരേഷ് ഗോപി അവതരിപ്പിക്കുന്ന നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന ഷോ ഏരെ റേറ്റിങ് ഉള്ള പരിപാടിയാണ്. ഈ പരിപാടി അവതരിപ്പിക്കാന്‍ തുടങ്ങിയതില്‍പ്പിന്നെ സുരേഷ് ഗോപി മറ്റ് ചിത്രങ്ങള്‍ക്കായി കരാര്‍ ഒപ്പുവച്ചിട്ടില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ സുരേഷിന്റെ പരിപാടി സിനിമകളെ ബാധിയ്ക്കുന്ന പ്ര്ശ്‌നം വരുന്നുമില്ല. പക്ഷേ മമ്മൂട്ടിയുടെ കാര്യം മറിച്ചാണ്, മമ്മൂട്ടിയുടെ വമ്പന്‍ ചിത്രങ്ങളില്‍ പലതും റിലീസിന് തയ്യാറാവുകയാണ്. ഇതിനിടെ താരം ചാനലില്‍ വരുന്നത് ചിത്രങ്ങളെ ബാധിക്കില്ലേയെന്നാണ് മറ്റുള്ളവരുടെ ചോദ്യം. മമ്മൂട്ടിയെപ്പോലുള്ളവര്‍ക്ക് വേണ്ടി സംഘടനകള്‍ നയം മാറ്റുന്നതിനെ വിമര്‍ശിയ്ക്കുന്നവരും കുറവല്ല.

Thursday, 27 June 2013

ശ്രീശാന്തിനൊപ്പം പ്രകാശ് രാജും പ്രഭുദേവയും

ക്രിക്കറ്റ് താരം ശ്രീശാന്ത് സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ട് ദിവസങ്ങള്‍ കുറച്ചായി. മെയ്ഡ് ഇന്‍ ഇന്ത്യ എന്നാണ് ശ്രീശാന്തിന്റെ ആദ്യ ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ബിഗ് പിക്ചര്‍ എന്നാണ് ചിത്രത്തിന്റെ പേര് എന്നാണ്. 

. പി ബാലചന്ദ്രകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലും മലയാളത്തിലുമായിട്ടാണത്രേ ചിത്രം റിലീസ് ചെയ്യുക. ആറ് മാസം മുമ്പുതന്നെ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നുവത്രേ, പക്ഷേ ഈ അടുത്തദിവസങ്ങളിലാണേ്രത അഭിനയിക്കാമെന്ന് ശ്രീശാന്ത് സമ്മതിച്ചത്.

 പ്രണയം, ആക്ഷന്‍, ഗാനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന ഒരു എന്റര്‍ടെയ്‌നര്‍ തന്നെ ആയിരിക്കും ചിത്രമെന്നാണ് സൂചന. ചിത്രത്തില്‍ ആരാണ് നായികയാവുകയെന്നകാര്യം തീരുമാനിച്ചിട്ടില്ല. പ്രമുഖ നടന്മാരായ പ്രകാശ് രാജ്, പ്രഭുദേവ എന്നിവരുള്‍പ്പെടെയുള്ള വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

 ചിത്രത്തിന്റെ തിരക്കഥ ബാലചന്ദ്ര കുമാര്‍ തന്നെയാണത്രേ തയ്യാറാക്കിയിരിക്കുന്നത്. ശ്രീശാന്തിന്റെ ജീവിതവുമായി കഥയ്ക്ക് യാതൊരുബന്ധവുമില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കി. ലണ്ടന്‍, ദുബയ് , ചെന്നൈ, കൊച്ചി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഓഗസ്റ്റിലോ, സെപ്റ്റംബറിലോ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് അറിയുന്നത്. വിദേശത്ത് വച്ച് ചിത്രീകരണമുള്ളതിനാല്‍ ശ്രീശാന്തിന് കോടതിയില്‍ നിന്നും പാസ്‌പോര്‍ട്ട് തിരിച്ചു ലഭിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് ഓഗസ്റ്റ് വരെ കാത്തിരിക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് ബേണി ഇഗ്നേഷ്യസാണ്.

കളിമണ്ണിന്റെ  പോസ്റ്ററെത്തി; സദാചാര പോലീസ്...?


ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ചതിനെ തുടര്‍ന്ന് വിവാദമായ ബ്ലെസ്സി ചിത്രം കളിമണ്ണിന്റെ പുതിയ പോസ്റ്റര്‍ എത്തി. ചിത്രീകരണം നടക്കുമ്പോള്‍ തന്നെ സദാചാര പോലീസിന്റെ ചോദ്യം ചെയ്യല്‍ നേരിട്ട ചിത്രത്തിന്റെ പോസ്റ്ററും സദാചാരവാദികളെ അല്പം ചൊടിപ്പിക്കാന്‍ ഇടയുണ്ട്. പൂര്‍ണ ഗര്‍ഭിണിയായ ശ്വേതയുടെ വയറില്‍ നായകന്‍ ബിജു മേനോന്‍ ചിത്രം വരക്കാന്‍ ഒരുങ്ങുന്നതാണ് പോസ്റ്റര്‍.
കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കറെടുക്കുന്നതാണ് കേരളത്തിലെ സദാചാര പോലീസിന്റെ സ്വഭാവം. കാര്യവും കാരണവും ഒന്നും അന്വേഷിക്കില്ല. ശ്വേതയുടെ പ്രസവം ക്യാമറയില്‍ ചിത്രീകരിച്ചു എന്ന് കേട്ടപ്പോള്‍ ചാടി ഇറയങ്ങിയതാണ്. സിനിമക്ക് വേണ്ടി പ്രസവം ചിത്രീകരിച്ചു എന്നല്ലാതെ ആ രംഗങ്ങള്‍ സ്‌ക്രീനില്‍ എങ്ങനെ പ്രത്യക്ഷപ്പെടുമെന്ന് ആര്‍ക്കും അറിയില്ല. എങ്കിലും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ മുതല്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ വരെ ചിത്രീകരണത്തിനെതിരെ പ്രതികരിച്ചിരുന്നു. ശ്വേത ഇനി പൂരപ്പറമ്പില്‍ പ്രസവിക്കുമോ എന്നാണ് ശോഭാ സുരേന്ദ്രന്‍ ചോദിച്ചത്. ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് പറഞ്ഞ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും ഭീഷണി മുഴക്കിയിരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു ക്യാമറക്ക് മുന്നിലെ ശ്വേതയുടെ പ്രസവം. വിമര്‍ശനങ്ങളുണ്ടെങ്കില്‍ അത് സിനിമ പുറത്തിറങ്ങി കണ്ടതിന് ശേഷം മാത്രം പോരെ എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടേയും മറ്റും ചോദ്യം. പ്രസവം ചിത്രീകരിച്ചു എന്ന് കേട്ടപ്പോള്‍ തന്നെ വാളടെുത്തവര്‍ ഇനി പോസ്റ്റര്‍ കാണുമ്പോള്‍ തോക്കെടുക്കുമോ എന്നാണ് സംശയം.

പൃഥ്വിരാജും മേഘനാരാജും




കൊച്ചി: പൃഥ്വിരാജും മേഘനാരാജും ആദ്യമായി നായികാ നായകന്‍മാരായി അഭിനയിക്കുന്ന ചിത്രമാണ് മെമ്മറീസ്. ജീത്തു ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ആനന്ദ വിഷനുവേണ്ടി പികെ മുരളീധരനും ശാന്തമുരളീധരനുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ പൊലീസ് ഓഫീസറായ സാം അലക്‌സ് ആയിട്ടാണ് പൃഥ്വി എത്തുന്നത്. പൃഥ്വിക്കും മേഘനയ്ക്കുമൊപ്പം ഒരു വന്‍താര നിരതന്നെ ചിത്രത്തിലുണ്ട്. റിയ, രാഹുല്‍ മാധവ്, മധുപാല്‍, പ്രവീണ, വിജയരാഘവന്‍, സുരേഷ് കൃഷ്ണ, ശ്രീജിത്ത് രവി, ബാലാജി, വനിത, സീമ ജി നായര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പൃഥ്വിയുടേതായി അവസാനം പുറത്തിറങ്ങിയ മുംബൈപൊലീസ് മികച്ചപ്രതികരണം നേടിയിരുന്നു. ചിത്രത്തിലും പൊലീസ് ഓഫീസറുടെ വേഷമായിരുന്നു പൃഥ്വിക്ക്. മെമ്മറീസിനെകൂടാതെ പൃഥ്വി നായകനാകുന്ന ലണ്ടന്‍ബ്രിഡ്ജിന്റെ ചിത്രീകരണവും പുരോഗമിയ്ക്കുകയാണ്. ചിത്രത്തില്‍ ആന്‍ഡ്രിയ ജെര്‍മിയ ആണ് നായിക. വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ മേഘ്‌ന മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്. ചിത്രം വിജയിച്ചില്ല. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ മേഘ്‌നയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. മെമ്മറീസിനെക്കൂടാതെ ശ്വേതാമോനോനൊപ്പം100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിലും മേഘ്‌ന അഭിയിക്കുന്നു

ശ്രീജിത്ത് വിജയുടെ അടുത്ത ചിത്രം ഫ്രണ്ട്ഷിപ്പ്



ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗതര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ച യുവതാരമാണ് ശ്രീജിത്ത് വിജയ്. പിന്നീട് നമ്മള്‍ ശ്രീജിത്തിനെ കണ്ടത് രതിനിര്‍വേദം റീമേക്കിലാണ്, അതിലൂടെ താന്‍ മികച്ചൊരു നടനാണെന്നകാര്യം ശ്രീജിത്ത് തെളിയിച്ചു. ഇപ്പോഴിതാ ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിലൂടെ വീണ്ടും ശ്രീജിത്ത് എത്തുകയാണ്. കോളെജ് വിദ്യാര്‍ഥിയായ രാഹുലാണ് ശ്രീജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രം. ത്രികോണപ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ശ്രീജിത്തിനെക്കൂടാതെ മറ്റുചില പുതുമുഖതാരങ്ങളും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നു. തമിഴിലും മലയാളത്തിലുമായിട്ടാണ് ചിത്രം ഇറങ്ങുന്നത്. എന്‍ജിനീയറിങ് കഴിഞ്ഞ് മോഡലിങ്ങിലേയ്ക്ക് തിരിഞ്ഞ ശ്രീജിത്ത് ഭീമ, റിലയന്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കായി മോഡലായിട്ടുണ്ട്. രതിനിര്‍വേദത്തിന് ശേഷം മാഡ് ഡാഡിലും 72 മോഡലിലുമെല്ലാം ശ്രീജിത്ത് അഭിനയിച്ചു. ഇതില്‍ 72 മോഡല്‍ വലിയ പരാജയമായിരുന്നു.