മത്സരത്തില്‍ ആരു ജയിയ്ക്കും അച്ഛനോ മകനോ ?
ഒരേ നായിക നടിമാര്‍ വ്യത്യസ്തചിത്രങ്ങളില്‍ അച്ഛന്റെയും മകന്റെയും നായികമാരാവുക, അച്ഛന്‍ സൂപ്പര്‍താരമായിരിക്കേ മകന്‍ ശ്രദ്ധിക്കപ്പെടുന്ന യുവനടനായി വിലസുക. ഇതൊക്കെയാണ് ഇപ്പോള്‍ മലയാളചലച്ചിത്രലോകത്ത് നടക്കുന്നത്. പറഞ്ഞുവരുന്നത് മറ്റാരുടെയും കാര്യമല്ല സാക്ഷാല്‍ മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും കാര്യം തന്നെയാണ്.
അച്ഛന്റെയും മകന്റെ ചിത്രങ്ങള്‍ തിയേറ്ററുകള്‍ നേര്‍ക്കുനേര്‍ വരുന്ന കാഴ്ചയ്ക്കാണ് ഇനി മലയാളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മമ്മൂട്ടി നായകനാകുന്ന കടല്‍ കടന്നൊരു മാത്തുക്കുട്ടിയും ദുല്‍ഖര്‍ പ്രധാനവേഷത്തിലഭിനയിക്കുന്ന നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയുമാണ് ഒരുമിച്ച് തിയേറ്ററുകളിലെത്തുക. രണ്ട് ഓഗസ്റ്റിലാണ് റിലീസ് ചെയ്യുന്നത്. അച്ഛന്‍-മകന്‍ പോരാട്ടത്തില്‍ ആരു ജയിക്കുമെന്ന ആക്ഷാംഷയിലാണ് പ്രേക്ഷകര്‍. പൊതുവേ സൂപ്പര്‍താര ചിത്രങ്ങള്‍ വിജയിപ്പിക്കാന്‍ ഫാന്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കിണഞ്ഞു പരിശ്രമിക്കാറുണ്ട്. ഇതിപ്പോള്‍ സൂപ്പര്‍താരത്തിന് എതിര്‍വശത്ത് വരുന്നത് മകന്‍ തന്നെയാകുമ്പോള്‍ ഫാന്‍ അസോസിയേഷനുകള്‍ എന്ത് നിലപാടെടുക്കുമെന്നതറിയാനും ഏവര്‍ക്കും ആകാംഷയുണ്ട്.
രഞ്ജിത്താണ് കടല്‍ കടന്നൊരു മാത്തുക്കുട്ടിയുടെ സംവിധായകന്‍. പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രം പോലെ ഒരു ആക്ഷേപഹാസ്യ ശൈലിയിലാണ് രഞ്ജിത്ത് മാത്തുക്കിട്ടി ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ചിത്രത്തില്‍ ജര്‍മ്മനിയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തിനായി സ്വന്തം നാട്ടില്‍ എത്തുന്ന എന്‍ആര്‍ഐ ആയിട്ടാണ് മമ്മൂട്ട്ി അഭിനയിക്കുന്നത്. ക്ലീന്‍ ഷേവൊക്കെയായി വ്യത്യസ്ത ഗറ്റപ്പിലാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുക.
സമീര്‍ താഹിറാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി തയ്യാറാക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനും സണ്ണിവെയ്‌നുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കരുന്നത്. മലയാളത്തിലെ ആദ്യത്തെ ട്രാവല്‍ മൂവിയെന്ന ടാഗുമായിട്ടാണ് ഈ ചിത്രമെത്തുന്നത്. കോഴിക്കോട്ടു നിന്നും നാഗലാന്റിലേയ്ക്ക രണ്ട് യുവാക്കള്‍ നടത്തുന്ന യാത്രക്കിടെ സംഭവിക്കുന്ന കാര്യങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ് ചിത്രം.
No comments:
Post a Comment